News Desk

2021-02-11 12:35:31 pm IST

ദോഹ: രാജ്യത്ത് പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് 786 പേരെ കൂടി അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദിനം പ്രതി മാസ്‌ക് ധരിക്കാത്ത നിയമ ലംഘകരുടെ എണ്ണം വര്‍ധിച്ചു വരുന്നത് അധികൃതര്‍ ഗൗരവത്തോടെയാണ് നോക്കി കാണുന്നത്. 

രാജ്യത്ത് വരും ദിവസങ്ങളിലും മാസ്‌ക് ധരിക്കാത്തവരെയും സാമൂഹിക അകലം പാലിക്കാത്തവരെയും നിരീക്ഷിക്കാന്‍ ശക്തമായ പരിശോധന സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട് എന്നും ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ പറഞ്ഞു. 

ഖത്തര്‍ 1990 നിയമം നമ്പര്‍ 17 അടിസ്ഥാനപ്പെടുത്തിയാണ് ഇതുമായി ബന്ധപ്പെട്ട നിയമ ലംഘകരെ ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കുക എന്ന് അധികൃതര്‍ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top