News Desk

2021-04-18 02:51:46 pm IST
ദോഹ: ഖത്തറില്‍ വിവിധ കേന്ദ്രങ്ങളില്‍ ഡ്രൈവ് ഇന്‍ വാക്‌സിനേഷന്‍ പ്രോഗ്രാം സേവനങ്ങള്‍ 84000 പേര്‍ ഉപയോഗപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ആരോഗ്യ മന്ത്രാലയം വാക്‌സിനേഷന്‍ പ്രോഗ്രാം മേധാവി ഡോക്ടര്‍ സോഹ അല്‍ ബൈഅത്ത് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 

വരുന്ന രണ്ട് മാസങ്ങള്‍ക്കുള്ളില്‍ ഒന്നര മില്യണ്‍ ജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. രാജ്യത്ത് ഒന്നടങ്കം പ്രതിദിനം 25000 വാക്‌സിന്‍ ഡോസുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 

വരുന്ന രണ്ടു മാസങ്ങള്‍ക്കുള്ളില്‍ തന്നെ രാജ്യത്തെ മൊത്തം ജനസംഖ്യയുടെ അറുപത് ശതമാനത്തോളം വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ആഗോള തലത്തില്‍ ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന നിരക്കില്‍ ഖത്തര്‍ ഒമ്പതാം സ്ഥാനം നേടിയത് ഈ രംഗത്ത് സര്‍ക്കാരിന്റെ പ്രതിബദ്ധത തുറന്നു കാട്ടുന്നുവെന്ന് അല്‍ ബൈഅത്ത് പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top