News Desk

2021-05-19 05:35:02 pm IST
ദോഹ: ഖത്തറില്‍ നിയമ വിരുദ്ധമായി പൊതുനിരത്തുകള്‍, വാണിജ്യ സ്ഥാപനങ്ങളുടെ പരിസരങ്ങള്‍ എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം ദോഹ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയത്. 

ചില കമ്പനിയുടെ വാഹനങ്ങള്‍ നഗരത്തിലെ പല സ്ഥലങ്ങളിലും ഇത്തരത്തില്‍ പാര്‍ക്ക് ചെയ്യപ്പെട്ടതായി അധികൃതര്‍ക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇവ പ്രസ്തുത കമ്പനിയുടെ ചിലവില്‍ തന്നെ എടുത്തുമാറ്റാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. അതെസമയം, ഇതേ കേസില്‍ മറ്റൊരു കമ്പനിക്ക് ഇരുപത്തി അയ്യായിരം റിയല്‍ പിഴ ലഭിച്ചതായും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top