News Desk

2021-06-18 05:39:24 pm IST


ദോഹ: ഖത്തറില്‍ ജനങ്ങള്‍ കൊവിഡ് ഇളവുകള്‍ നിസ്സാരവല്‍ക്കരിച്ചാല്‍ ഇനിയും നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ മടിക്കില്ലെന്ന് ഹമദ് ജനറല്‍ ആശുപത്രി മെഡിക്കല്‍ വിഭാഗം ഡയറക്ടര്‍ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍. കഴിഞ്ഞ ദിവസം ഖത്തര്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഖത്തര്‍ മറ്റേതൊരു രാഷ്ട്രത്തെയും പോലെ കൊവിഡിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുന്നതില്‍ വിജയിച്ചു. രാജ്യത്ത് കൊവിഡ് ഇളവുകള്‍ ലഘൂകരിക്കാനും അതോടൊപ്പം വാക്‌സിന്‍ ലഭ്യത ഉറപ്പ് വരുത്താനും സര്‍ക്കാരിന് സാധിച്ചു. 

വരും നാളുകളില്‍ കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ഖത്തര്‍ തയ്യാറെടുക്കുകയാണ്. ഇതുവരെയുള്ള പ്രകടനങ്ങളെ അടിസ്ഥാനപ്പെടുത്തി ഖത്തര്‍ കൊവിഡ് മഹാമാരിയെ പിടിച്ചു കെട്ടുന്നതില്‍ വിജയിച്ചുവെന്ന് നിസ്സംശയം പറയാമെന്നും അല്‍ ഖാല്‍ പറഞ്ഞു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top