2019-07-29 11:04:33am IST

ഖത്തർ ഫിനാൻഷ്യൽ സെന്ററിന് കീഴിൽ പന്ത്രണ്ടോളം രാഷ്ട്രങ്ങളിൽ നിന്നുള്ള പുതിയ കമ്പനികൾ രാജ്യത്ത് ഓഫീസ് തുടങ്ങാൻ ധാരണയായതായി അധികൃതർ അറിയിച്ചു. പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ ക്യു എഫ് സീ വക്താവ് ശൈഖ അൽ നൗദ് ബിൻത് ഹമദ് അൽഥാനിയാണ് ഇക്കാര്യം പറഞ്ഞത്.

നിലവിൽ ഖത്തർ ഫിനാൻഷ്യൽ സെന്ററിന് കീഴിൽ 700 ഓളം കമ്പനികൾ പ്രവർത്തിച്ചു വരുന്നുണ്ട്. ലോകത്തിന്റെ പ്രധാന ബിസിനസ് കേന്ദ്രം എന്ന നിലയിൽ ഖത്തർ പരിണമിച്ചു കൊണ്ടിരിക്കുകയാണെന്നതാണ് വാസ്‌തവം. എണ്ണയിതര വരുമാനങ്ങളുടെ വിപുലീകരണവും അവയുടെ വൈവിധ്യ വത്കരണവുമാണ് ഖത്തർ ഫിനാൻഷ്യൽ സെന്റർ ലക്ഷ്യമിടുന്നത് എന്നും അൽ നൗദ് ചൂണ്ടിക്കാട്ടി. 

Top