Breaking News
മുപ്പത് ഇന്ത്യൻ തൊഴിലാളികൾ ഒമാനിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോർട് | ഖത്തർ- ഇന്ത്യ ലോക കപ്പ് യോഗ്യത ഫുട്ബാൾ മത്സരം മാർച്ച് മാസം ഭുവനേശ്വറിൽ | സൗദയിലെ പുണ്യ സ്ഥലങ്ങളിൽ ഫോട്ടോഗ്രാഫി നിരോധിച്ചു | ഷെയ്ഖ് ഹംദാൻ ദുബായിൽ പുതിയ മെഡിക്കൽ സെന്റർ തുറന്നു | ഖത്തറിൽ ഇന്ന് രാത്രി ശക്തമായ കാറ്റുണ്ടാവാൻ സാധ്യതയെന്ന് മുന്നറിയിപ്പ് | ചൈനയിലെ ഖത്തർ എംബസ്സി കൊറോണ വൈറസ് മരുന്നുകൾ വിതരണം ചെയ്തു | വീഡിയോ; ചൈനയിലേക്ക് സൗജന്യ മരുന്നുകളുമായി ഖത്തർ എയർവേയ്‌സിന്റെ അഞ്ച് വിമാനങ്ങൾ | 2022 ഖത്തർ ലോക കപ്പിനായി മൂന്ന് സ്റ്റേഡിയങ്ങൾ കൂടി പണിപൂർത്തിയാവുന്നു | സൗജന്യ മരുന്നുകളുമായി 5 ഖത്തർ എയർവേയ്‌സ് വിമാനങ്ങൾ ചൈനയിലേക്ക് പുറപ്പെട്ടു | സുസ്ഥിരതയില്‍ ഇന്ത്യ 77-ാം സ്ഥാനത്ത്, കുട്ടികളുടെ അഭിവൃദ്ധി സൂചികയില്‍ 131 |
2019-08-31 04:27:56pm IST

രാജ്യത്ത് നാളെ മുതൽ എണ്ണ വിലയിൽ കുറവ് വരുമെന്ന് ഖത്തർ പെട്രോളിയം അറിയിച്ചു. പ്രീമിയം ഗ്രെഡ് പെട്രോളിന് പത്ത് ദിർഹം വില കുറഞ്ഞിട്ടുണ്ട്. 1.70 ഖത്തർ റിയാലാണ് പ്രീമിയം ഗ്രെഡ് പെട്രോളിന്റെ പുതിയ വില.

സൂപർ പെട്രോളിനും പത്ത് ദിർഹം വില കുറഞ്ഞിട്ടുണ്ട്. 1.80 ഖത്തർ റിയാലാണ് സൂപ്പർ പെട്രോളിന് സെപ്റ്റംബർ മാസം രാജ്യത്ത് ഈടാക്കുന്ന പുതിയ തുക. ഡീസലിന് രാജ്യത്ത് അഞ്ചു ദിർഹം വില കുറഞ്ഞിട്ടുണ്ട്. 1.85 ഖത്തർ റിയാലാണ് സെപ്റ്റംബർ മാസത്തിലെ ഖത്തറിലെ ഡീസലിന്റെ പുതിയ വില .

കഴിഞ്ഞ മാസം പെട്രോൾ വിലയിൽ വമ്പിച്ച വർധനവാണ് രാജ്യത്തേർപെടുത്തിയിരുന്നത്. സെപ്റ്റംബർ മാസം എണ്ണ വിലയിലെ കുറവ് രാജ്യത്തെ ജനങ്ങൾക്ക് വലിയ അളവിൽ ഉപകാരപ്രദമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

Top