News Desk

2021-06-06 03:58:05 pm IST

ദോഹ: ഖത്തറില്‍ ക്ലീനിങ് ജോലികള്‍ ചെയ്യുന്ന റോബോട്ടുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. അല്‍ ഔറൂബ ഗള്‍ഫ് ട്രേഡിങ് കമ്പനിയാണ് ഇത്തരം റോബോട്ടുകളെ രാജ്യത്ത് വിതരണത്തിന് എത്തിച്ചിരിക്കുന്നത്. 

യാതൊരു മനുഷ്യ സഹായവും ആവശ്യമില്ലാതെ ക്ലീനിങ് ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ ഈ റോബോട്ടുകള്‍ക്ക് സാധിക്കും. അത്യാധുനിക ത്രീ ഡീ കാമറകള്‍ ആണ് റോബോട്ടുകളില്‍ സ്ഥാപിച്ചിട്ടുള്ളത്.

കൊവിഡ് വൈറസിന്റെ വരവോടു കൂടി അടിക്കടിയുള്ള അണുവിമുക്തീകരണം ഗൃഹങ്ങളിലും ഓഫീസുകളിലും അത്യാവശ്യമായി വന്നിരിക്കുകയാണ്. ഇന്‍ഡോറിലും ഓപ്പണ്‍ സ്പേസുകളിലും ഒരു പോലെ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും എന്നതാണ് ഈ റോബോട്ടുകളുടെ പ്രത്യേകത. 

ആശുപത്രികള്‍, മെട്രോ, സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍, ഫാക്ടറികള്‍ എന്നിവടങ്ങളില്‍ റോബോട്ടുകളുടെ സേവനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്നാണ് റോബോട്ടിന്റെ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Qatar Doha
Top