News Desk

2021-06-24 10:21:20 am IST

ദോഹ: ഖത്തറില്‍ പഴയ ബാങ്ക് നോട്ടുകള്‍ ഡിസംബര്‍ 31 വരെ മാറ്റിയെടുക്കാം. ഖത്തര്‍ ഇസ്ലാമിക് ബാങ്കാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. ഖത്തര്‍ ഇസ്ലാമിക് ബാങ്കിന്റെ ഡെപ്പോസിറ്റ് മെഷീനുകള്‍ ഉപയോഗിച്ച് പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 

ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഇത് സംബന്ധിച്ച് എല്ലാ ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കി എന്നാണ് റിപ്പോര്‍ട്ട്. 2020 ഡിസംബര്‍ 13-നാണ് നിലവിലുള്ള നാലാം സീരീസ് നോട്ടുകള്‍ പിന്‍വലിക്കുന്നതായും ഡിസംബര്‍ 18 മുതല്‍ പുതിയ കറന്‍സി നോട്ടുകള്‍ പുറത്തിറക്കുമെന്നും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചത്. 

പഴയ സീരീസിലുള്ള നോട്ടുകള്‍ മാര്‍ച്ച് വരെ ഉപയോഗിക്കാമെന്നാണ് അന്ന് അറിയിച്ചിരുന്നത്. എന്നാല്‍ ഉപഭോക്താക്കളുടെ സൗകര്യം പരിഗണിച്ച് ജൂലൈ ഒന്നു വരെ പഴയ നോട്ടുകള്‍ സ്വീകരിക്കുമെന്ന് ഫെബ്രുവരി മാസമാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്. എന്നാല്‍ വീണ്ടും തീയതി മാറ്റുകയാണുണ്ടായത്.





കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top