News Desk

2020-07-13 07:39:52 pm IST
ദോഹ: ഖത്തറിലെ ജനങ്ങള്‍ക്കിടയില്‍ വീടുകള്‍ക്ക് സമീപങ്ങളില്‍ മരങ്ങള്‍ വച്ച് പിടിപ്പിക്കുന്ന പ്രവണത വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്. പ്രാദേശിക പത്രമാണ് ചിത്രങ്ങള്‍ സഹിതം വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

ഈത്തപ്പനകള്‍, വിവിധ ഇനം പഴം തരുന്ന മരങ്ങള്‍ എന്നിവയാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലായി അധികൃതര്‍ നട്ടു പിടിപ്പിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെ താപ നില പിടിച്ചു നിര്‍ത്താനും കാഴ്ചക്ക് ഭംഗി നല്‍കാനും ജനങ്ങളുടെ ഈ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിക്കും. 

പരിസ്ഥിതി മന്ത്രാലയം ഇത്തരം വിഷയങ്ങളില്‍ രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ച അവബോധ പ്രവര്‍ത്തനങ്ങള്‍ വളരെയധികം സഹായം ചെയ്തിട്ടുണ്ട് എന്നും പ്രാദേശിക പത്രം വിലയിരുത്തി. മരം വളര്‍ത്തലിന്റെ ഗുണ ഫലങ്ങള്‍ തിരിച്ചറിഞ്ഞു കൊണ്ട് കൂടുതല്‍ പേര്‍ ഇത്തരം ഹരിത വല്‍ക്കരണ പ്രവര്‍ത്തനങ്ങളിലേക്ക് ഇറങ്ങി വരണമെന്നും പ്രാദേശിക പത്രം ആവശ്യപ്പെട്ടു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Qatar
Top