News Desk

2021-03-15 02:06:03 pm IST

ദോഹ: ഖത്തറില്‍ വില്ലകള്‍ അനധികൃതമായി വിഭജിച്ച് നല്‍കുന്ന നിയമ ലംഘനങ്ങള്‍ വര്‍ധിച്ചെന്ന് പ്രാദേശിക പത്രം. വില്ലകള്‍ വ്യത്യസ്ത വിലക്ക് വാടകയ്ക്ക് എടുക്കുന്നത് മൂലം വലിയ അളവില്‍ ഉപഭോക്താക്കള്‍ ചൂഷണത്തിന് വിധേയമായി കൊണ്ടിരിക്കുകയാണ്. 

സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പുറമെ വില്ലകളുടെ ഗുണമേന്മയെ സാരമായി ബാധിക്കുന്നതാണ് അനധികൃത ബ്രോക്കര്‍മാരുടെ കടന്നു വരവ് മൂലം ഉണ്ടായിത്തീര്‍ന്നിരിക്കുന്നത്. വില്ലകളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ സ്വകാര്യതയും ഹനിക്കപ്പെടുന്നുണ്ട്. 

കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ അടക്കം ബാച്ചിലര്‍മാര്‍ക്ക് വില്ലകള്‍ വാടകക്ക് നല്‍കുന്നത് വലിയ അളവില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അധികൃതരുടെ പരിശോധനകള്‍ വീണ്ടും പുനരാരംഭിക്കണമെന്നും പ്രാദേശിക പത്രം ചൂണ്ടിക്കാട്ടുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Tags :
Qatar Doha
Top