News Desk

2021-04-07 02:07:24 pm IST

ദോഹ: ഖത്തറില്‍ റമദാനിലും ശൈത്യകാല പച്ചക്കറി ചന്തകള്‍ പ്രവര്‍ത്തിക്കും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് ഏഴു മുതല്‍ രാത്രി 11 വരെയാണ് ചന്തകളുടെ പ്രവര്‍ത്തനം. അല്‍ മസ്രുഅ, അല്‍ വക്ര, അല്‍ ഖോര്‍-അല്‍ ദഖീറ, അല്‍ ഷമാല്‍, അല്‍ ഷഹാനിയ എന്നിവിടങ്ങളിലാണ് ശൈത്യകാല ചന്തകള്‍ പ്രവര്‍ത്തിക്കുന്നത്. 

അതേസമയം, ഇത്തവണയും ചന്തകളില്‍ സാധനങ്ങള്‍ വാങ്ങാന്‍ കൂടുതല്‍ ആളുകള്‍ എത്തുമെന്നാണ് പ്രതീക്ഷയെന്ന് നഗരസഭാ പരിസ്ഥിതി മന്ത്രാലയത്തിലെ കാര്‍ഷിക ചന്തകളുടെ ജനറല്‍ സൂപ്പര്‍വൈസര്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ സുലൈത്തി പറഞ്ഞു. 

പ്രാദേശിക ഫാമുകളില്‍ ഉല്‍പാദിപ്പിച്ച വെള്ളരി, തക്കാളി, സുച്ചിനി, വഴുതനങ്ങ, തണ്ണിമത്തന്‍ തുടങ്ങി പച്ചക്കറികളും പഴ വര്‍ഗങ്ങളുമാണ് ചന്തകളില്‍ വില്‍ക്കുന്നത്. വിവിധ പച്ചക്കറികള്‍ക്ക് നാലു മുതല്‍ 10 റിയാല്‍ വരെയാണ് കിലോയ്ക്ക് വില. ഒരു ബോക്സില്‍ 2.5 കിലോ മുതല്‍ 6-8 കിലോ വരെയാണുണ്ടാകുക.

ചന്തകളില്‍ എത്തുന്നവരുടെ ശരീര താപനില, ഇഹ്തിറാസ് ആപ്പിലെ സ്റ്റാറ്റസ് എന്നിവ പരിശോധിക്കും. ചന്തയില്‍ വരുന്നവര്‍ നിര്‍ബന്ധമായും ഫെയ്സ് മാസ്‌ക് ധരിച്ചിരിക്കണം. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top