News Desk

2021-03-19 10:48:47 pm IST

റിയാദ്: കൊവിഡ് വ്യാപനം തടയാന്‍ സൗദി അറേബ്യയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച സാഹചര്യത്തില്‍ ഉംറ തീര്‍ഥാടനം 18 വയസ്സിനും 70 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്കായി പരിമിതപ്പെടുത്തി. 

തീര്‍ഥാടകര്‍ ആരോഗ്യ മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന കൊവിഡ് പ്രതിരോധ പ്രോട്ടോക്കോളുകള്‍ കൃത്യമായി പാലിക്കണമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. 

'ഇഅ്ത്തമര്‍ന' മൊബൈല്‍ ആപ്പ് വഴി അനുമതി നേടിയാണ് തീര്‍ഥാടനം നിര്‍വഹിക്കേണ്ടത്. 15 ദിവസത്തിന് ശേഷം വീണ്ടും ഉംറ നിര്‍വഹിക്കാന്‍ അനുമതിയുണ്ട്. ആദ്യം ലഭിച്ച അനുമതി റദ്ദായാലും വീണ്ടും അനുമതിക്കായി അപേക്ഷിക്കാം. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top