News Desk

2021-05-18 07:53:42 pm IST
ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ രാജ്യത്തിന് നഷ്ടമായത് 269 ഡോക്ടര്‍മാരെയെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഓരോ സംസ്ഥാനത്തെയും കണക്കാണ് ഐ.എം.എ പുറത്തുവിട്ടിരിക്കുന്നത്. ഉത്തര്‍പ്രദേശിലും ബിഹാറിലുമാണ് ഏറ്റവുമധികം ഡോക്ടര്‍മാര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്. ബിഹാറില്‍ 78 ഡോക്ടര്‍മാരും ഉത്തര്‍ പ്രദേശില്‍ 37 ഡോക്ടര്‍മാരുമാണ് മരിച്ചത്. 

കൊവിഡ് രണ്ടാം തരംഗം ഏറ്റവും  ദില്ലിയില്‍ 28 ഡോക്ടര്‍മാരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ വര്‍ഷത്തെ കൊവിഡ് ആദ്യ തരംഗത്തില്‍ 748 ഡോക്ടര്‍മാരെയാണ് നഷ്ടമായത്. രണ്ട് തരംഗത്തിലൂടെ  ആയിരത്തോളം ഡോക്ടര്‍മാരെയാണ് രാജ്യത്തിന് നഷ്ടമായതെന്ന്  ഐ.എം.എ പറയുന്നു. 

ഡോക്ടര്‍മാരുടെ അസോസിയേഷന്‍ 3.5 ലക്ഷം അംഗങ്ങളുടെ റെക്കോര്‍ഡ് മാത്രമാണ് ഐ.എം.എ പറയുന്നത്. ഇന്ത്യയില്‍ 12 ലക്ഷത്തോളം ഡോക്ടര്‍മാരുണ്ടെന്നാണ് ഐഎംഎയുടെ നിരീക്ഷണം. അതുകൊണ്ട് തന്നെ യഥാര്‍ത്ഥ എണ്ണം ഇതിലും കൂടുതലായിരിക്കുമെന്നും ഐ.എം.എ പറയുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top