News Desk

2021-04-21 04:49:24 pm IST
ദോഹ: റമദാന്‍ സമാഗതമായതോടെ ദോഹ കോര്‍ണിഷും പരിസരവും വൈകുന്നേരങ്ങളില്‍ നോമ്പ് നോല്‍കുന്നവരുടെ ഇഷ്ട കേന്ദ്രമായി മാറുകയാണ്. വൈകുന്നേരമാവുന്നതോടെ നടക്കാനും ചെറു വ്യായാമങ്ങള്‍ക്കുമായി എത്തുന്നവരുടെയും എണ്ണം ഓരോ ദിവസവും വര്‍ധിക്കുകയാണ്. ഇതിനിടയിലാണ് കോര്‍ണിഷില്‍ വൈകുന്നേരമാവുന്നതോടെ ചൂണ്ടയിട്ട് മീന്‍ പിടിക്കാനെത്തുന്നവരുടെ എണ്ണവും വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. 

പ്രാദേശിക പത്രമാണ് ചിത്രങ്ങള്‍ സഹിതം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രാജ്യത്ത് ഉല്ലാസ കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, എന്നിവടങ്ങളില്‍ കര്‍ശന നടപടികള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ രാജ്യത്ത് വലിയൊരു വിഭാഗം ആളുകളും റമദാനില്‍ വിനോദത്തിനായി എത്തുന്നത് ദോഹ കോര്‍ണിഷിലാണ്. 

അതേസമയം, മീന്‍ പിടിക്കാന്‍ കോര്‍ണിഷിലെ വിവിധ ഭാഗങ്ങളില്‍ എത്തിയവരെല്ലാം കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായ മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ വിട്ടു വീഴ്ച വരുത്താറില്ലെന്നും റിപ്പോര്‍ട്ടില്‍ നിരീക്ഷിച്ചു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 
Top