News Desk

2021-03-29 10:25:14 pm IST
കല്‍പ്പറ്റ: വയനാട് മീനങ്ങാടിയില്‍ അയല്‍വാസിയായ വീട്ടമ്മയെ യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. വീട്ടമ്മയെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

40 കാരിയായ വീട്ടമ്മയ്ക്ക് നേരെ വൈകിട്ടാണ് ആക്രമണമുണ്ടായത്. മീനങ്ങാടി പഞ്ചായത്തിലെ മുരണിയില്‍ ഷംസുദ്ദീന്റെ ഭാര്യ കളത്തില്‍ വീട്ടില്‍ ഉമൈബത്തി (40) നാണ് പൊളളലേറ്റത്. ഇവരെ തീ കൊളുത്തിയ ശ്രീകാന്തിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഉമൈബത്തിന്റെ മകന്റെ സുഹൃത്താണ് ശ്രീകാന്ത്. ഇയാളും ശ്രീകാന്തുമായി സാമ്പത്തിക തര്‍ക്കം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. 


 കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top