Breaking News
ഖത്തർ - സൗദി പ്രശ്നങ്ങൾ വഷളാക്കുന്നതിന് പിന്നിൽ അബൂദബി: അൽ അറബ് പത്രം | ഖത്തറിൽ കഫാല നിയമം അവസാനിപ്പിക്കാനുള്ള നടപടികളെ അഭിനന്ദിച്ചു യൂറോപ്യൻ സംഘം | ഖത്തറിലേക്ക് കൂടുതൽ ബംഗ്ലാദേശി തൊഴിലാളികൾ എത്തിയേക്കും | ഖത്തറിലെ ഭക്ഷ്യ ഉല്പാദന കമ്പനിയായ 'ബലദനയുടെ' മേധാവി രാജി വച്ചതായി അധികൃതർ അറിയിച്ചു | നിയമ ലംഘനം; ഖത്തറിൽ ബലദിയ 8 ഭക്ഷണ ശാലകൾ അടപ്പിച്ചു | സൗദിയിൽ പ്രതിമാസ പെട്രോൾ വില വർദ്ധനവ് നിലവിൽ വന്നു | പ്രവാസികളെ വിവാഹം കഴിച്ച ഒമാനി സ്ത്രീകളുടെ കുട്ടികൾക്ക് ട്യൂഷൻ ഫീസ് ഈടാക്കില്ല | കുവൈത്ത് ദേശീയ ദിനത്തിന് 5 ദിവസത്തെ അവധി | ദുബായ് വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ ഡെലിവറി ബോയിയെ ശിക്ഷിച്ചു | ഖത്തറിൽ മെർസ് കേസ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം |
2019-07-14 10:25:56am IST

ദോഹ : ഇൻകാസ് ഖത്തർ  പ്രവർത്തകനായ തൃശൂർ വടക്കേകാട് സ്വദേശി ഷാഫി അബ്ദുൾ ഖാദർ (49) ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ നിര്യാതനായി. കഴിഞ്ഞ ആഴ്ചയാണ് ഷാഫി  നാട്ടിലേക്ക് അവധിക്ക് പോയത്. ഷാഫി ഖത്തർ പെട്രോളിയത്തിലെ മുൻ ജീവനക്കാരനായ ഷാഫി ദോഹയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

കബറടക്കം ഇന്ന് രാവിലെ 11.30ന് കല്ലൂർ പള്ളി കബർസ്ഥാനിൽ നടന്നു. ഷാഹിനയാണ് ഭാര്യ. മക്കൾ: സഹൽ, സിന. ഇന്ന് വൈകിട്ട് 7.30ന് ഇന്ത്യൻ കൾചറൽ സെന്ററിലെ മുംബൈ ഹാളിൽ അനുസ്മരണ യോഗം നടക്കുമെന്ന് ഇൻകാസ് ഖത്തർ പ്രസിഡന്റ് സമീർ ഏറാമല അറിയിച്ചു.

Top