News Desk

2021-03-16 03:46:03 pm IST
ദോഹ: ഈ വര്‍ഷത്തെ വിദ്യാഭ്യാസ മെറിറ്റ് അവാര്‍ഡ് വിതരണം ചെയ്തും ഇന്ത്യന്‍ എംബസിയുടെ അപെക്‌സ് ബോഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്ക് സ്വീകരണവും നല്‍കി ഇന്‍കാസ് ഖത്തര്‍ എറണാകുളം ജില്ലാ കമ്മിറ്റി. 

പത്താം ക്ലാസ്, പ്ലസ്-ടു എന്നീ പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച ഇന്‍കാസ് എറണാകുളം ജില്ലാ അംഗങ്ങളുടെ മക്കള്‍ക്കാണ് അവാര്‍ഡ് നല്‍കിയത്. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോ. മോഹന്‍ തോമസിനും മാനേജിംഗ് കമ്മിറ്റി മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട, ഇന്‍കാസ് മുന്‍ ജില്ലാ പ്രസിഡന്റ് കെ.വി. ബോബനെയും ചടങ്ങില്‍ ആദരിച്ചു.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് സംഘടിപ്പിച്ച ചടങ്ങില്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഡോ. മോഹന്‍ തോമസാണ് വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡുകള്‍ സമ്മാനിച്ചത്. നേരത്തേ സ്വദേശത്തുള്ള വിദ്യാര്‍ഥികള്‍ക്ക് കോതമംഗലം - മുവാറ്റുപുഴ മേഖലയില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി, പറവൂര്‍ മേഖലയില്‍ അഡ്വ. വി.ഡി.സതീശന്‍ എം.എല്‍.എ, പെരുമ്പാവൂര്‍ മേഖലയില്‍ അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ, ആലുവ മേഖലയില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തിരുന്നു.

ഈ വര്‍ഷത്തെ കേന്ദ്ര സര്‍ക്കാരിന്റെ പ്രവാസി സമ്മാന്‍ പുരസ്‌കാരം നേടിയ ഡോ. മോഹന്‍ തോമസ്സിനെ കെ.വി. ബോബന്‍ പൊന്നാടയണിയിച്ചു. ചടങ്ങില്‍ ജില്ലാ ആക്ടിംഗ് പ്രസിഡന്റ് വി.എസ്. അബ്ദുള്‍ റഹ്മാന്‍ അധ്യക്ഷനായിരുന്നു. ഡേവിസ്സ് ഇടശ്ശേരി, ജോണ്‍ ഗില്‍ബര്‍ട്ട്, ജൂട്ടസ്സ് പോള്‍, കെ.ബി. ഷിഹാബ്, ഷെമീര്‍ പുന്നൂരാന്‍, ഷംസുദ്ദീന്‍ ഇസ്മയില്‍, പി. ആര്‍. ദിജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

ആസ്റ്റര്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് അംഗങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഡിസ്‌കൗണ്ട് കാര്‍ഡുകളുടെ വിതരണം ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ റെജില്‍ ജേക്കബ്ബ് നിര്‍വ്വഹിച്ചു ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷിജു കുര്യാക്കോസ്, എം.പി. മാത്യു, ജയ്‌സണ്‍ മണവാളന്‍, ടി.പി. റഷീദ്, റഷീദ് വാഴക്കാല, സാക്കിര്‍ മൈന, റിഷാദ് മൊയ്തീന്‍, ആന്റു തോമസ്സ്, ഷെമീം ഹൈദ്രോസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top