കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ പെണ്‍കുട്ടിക്ക് ഒപ്പം നടന്നതിന് പത്താംക്ലാസ് വിദ്യാര്‍ഥിയെ ഓട്ടോ ഡ്രൈവര്‍ മര്‍ദിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന് കേസെടുത്തു. മുത്താറിപ്പീടികയില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ ജിനീഷിനെതിരെയാണ് കമ്മീഷന് കേസ് എടുത്തത്.
കമ്മീഷന് ചെയര്മാന് കെ.വി. മനോജിന്റെ നിര്‍ദേശപ്രകാരമാണ് കേസ്. സംഭവത്തില്‍ പാനൂര്‍ പൊലീസും കേസെടുത്തിട്ടുണ്ടെന്നാണ് വിവരം. മോഡല്‍ പരീക്ഷ കഴിഞ്ഞ് സഹപാഠിയായ പെണ്‍കുട്ടിക്കൊപ്പം റോഡിലൂടെ നടന്നു പോകുകയായിരുന്നു വിദ്യാര്‍ഥി. ഇതിനിടെ ജിനീഷ് നടുറോഡിലിട്ട് മര്‍ദിക്കുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. മോഡല്‍ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിയെ തടഞ്ഞുനിര്‍ത്തി ആദ്യം മുഖത്തടിച്ച ജിനീഷ് പിന്നീട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ആളുമാറിയാണ് മര്‍ദിച്ചതെന്നായിരുന്നു ജിനീഷിന്റെ വിശദീകരണം.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക