News Desk

2021-10-15 08:03:55 pm IST
ന്യൂഡല്‍ഹി: സിംഗുവിലെ കര്‍ഷക സമര സ്ഥലത്ത് യുവാവിനെ കൊലപ്പെടുത്തി പൊലീസ് ബാരിക്കേഡില്‍ കെട്ടിത്തൂക്കിയ സംഭവത്തില്‍ നിഹാങ്ങുകള്‍ ഉത്തരവാദിത്തം ഏറ്റെടുത്തു.

യുവാവ് സിഖ് മത ഗ്രന്ഥത്തേയും ചിഹ്നങ്ങളേയും അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. മനപൂര്‍വം കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചവരെ പൊലീസില്‍ ഏല്‍പ്പിച്ചിട്ടും നടപടി ഉണ്ടായില്ല. മത പ്രകാരമുള്ള ശിക്ഷ നല്‍കിയതാണെന്നും നിഹാങ്ങുകള്‍ പ്രതികരിച്ചു.

കൊല്ലപ്പെട്ട യുവാവിന്റെ കൈപ്പത്തി വെട്ടി മാറ്റിയിരുന്നു. യുവാവിനെ തല്ലിക്കൊന്നശേഷം പൊലീസ് ബാരിക്കേഡില്‍ മൃതദേഹം കെട്ടിത്തൂക്കിയെന്നാണ് നിഗമനം. ഇതിനുശേഷമാണ് കൈ വെട്ടിമാറ്റിയതെന്നും കരുതുന്നു. 

പഞ്ചാബ് സ്വദേശിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ പൊലീസിന്റെ ബാരിക്കേഡില്‍ കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹം. കര്‍ഷകരുടെ പ്രതിഷേധ സ്ഥലത്ത് കണ്ടെത്തിയ മൃതദേഹം പൊലീസ് സിവില്‍ ആശുപത്രിയിലേക്ക് മാറ്റി.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top