News Desk

2021-10-15 02:51:34 pm IST

കുവൈത്ത് സിറ്റി: വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നല്‍കിയ പേരുകളും സിവില്‍ ഐ.ഡി പാസ്‌പോര്‍ട്ട് എന്നിവിടങ്ങളിലെ പേരുകളും തമ്മില്‍ പൊരുത്തക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് യാത്ര അനുമതി നിഷേധിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. കുവൈത്തില്‍ നിന്നും ലണ്ടനിലേക്ക് പോകാനെത്തിയ യാത്രക്കാരില്‍ ചിലര്‍ക്കാണ് പാസ്‌പോര്‍ട്ടിലെ പേരും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ പേരും സാമ്യമല്ലാത്തതിനാല്‍ യാത്ര മുടങ്ങിയത്. 

പലരുടെയും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളിലെ പേരുകള്‍ തെറ്റായാണ് രേഖപ്പെടുത്തിയിരുന്നത്. ഇതോടെ വിമാന ടിക്കറ്റ്, ഹോട്ടല്‍ റിസര്‍വേഷന്‍, പി.സി.ആര്‍, ടാക്‌സി സര്‍വീസ് തുടങ്ങി വിവിധ ഇനങ്ങളിലായി വലിയ തുക നഷ്ടമായതായി യാത്രക്കാര്‍ പറഞ്ഞു. 

മാന്‍ പവര്‍ അതോറിറ്റിയുമായി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സംവിധാനം ലിങ്ക് ചെയ്തിരിക്കുന്നതിനാല്‍ വാക്സിനേഷന്‍ സ്വീകരിച്ച യാത്രക്കാര്‍ സിവില്‍ ഐഡി നമ്പറും സീരിയല്‍ നമ്പറും രജിസ്റ്റര്‍ ചെയ്യുമ്പോള്‍ രജിസ്‌ട്രേഷന്‍ സൈറ്റ് സിസ്റ്റത്തില്‍ പേരുകള്‍ ഓട്ടോമാറ്റിക് ആയി രൂപപ്പെടുന്നതാണെന്ന് ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു.

മിഷ്രിഫിലെ വാക്‌സിനേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് സിവില്‍ ഐഡിയോ പാസ്പോര്‍ട്ടോ പോലുള്ള വ്യക്തിഗത തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കിയാല്‍ ഡാറ്റയില്‍ തിരുത്തലുകള്‍ വരുത്താന്‍ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top