News Desk

2021-03-01 01:20:51 pm IST

ദോഹ: ഖത്തറില്‍ അമിത വണ്ണത്തിന് ചികിത്സ തേടിയെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട്. അമിത വണ്ണത്തിന് സര്‍ജറി ചെയ്യാന്‍ എത്തുന്നവരുടെ എണ്ണവും രാജ്യത്തെ വിവിധ ആശുപത്രികളില്‍ വര്‍ധിച്ചിട്ടുണ്ട്. 

കഴിഞ്ഞ വാരം 120 കിലോ തൂക്കമുള്ള ഒമ്പത് വയസ്സുകാരന്‍ സര്‍ജറിക്ക് വിധേയമായത് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മോശം ആഹാരം, ഫാസ്റ്റ് ഫുഡ്, വ്യായാമക്കുറവ് എന്നിവയാണ് കുട്ടികളിലെ അമിത വണ്ണത്തിന് കാരണമായി വിദഗ്ധര്‍ പറയുന്നത്. 

സര്‍ജറിയിലൂടെ വണ്ണം കുറക്കുന്നവര്‍ കൂടുതല്‍ പ്രതിസന്ധികളില്‍ അകപ്പെടാതിരിക്കണമെങ്കില്‍ ആരോഗ്യകരമായ ജീവിത ശൈലികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും രാജ്യത്ത് ഈ മേഖലയില്‍ സേവനം നല്‍കുന്ന വിദഗ്ധ ഡോക്ടര്‍മാരെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top