News Desk

2020-05-23 10:50:03 am IST
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും പ്രതിദിന കൊവിഡ് കേസുകളിൽ റെക്കോർഡ് വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 6654 പുതിയ കേസുകളാണു റിപ്പോർട്ട് ചെയ്ത്. ഒരു ദിവസമുണ്ടാകുന്ന രോഗികളുടെ എണ്ണത്തിൽ ഇതുവരെയുള്ള ഏറ്റവും വലിയ സംഖ്യയാണിത്. ആകെ രോഗികളുടെ എണ്ണം 1,25,101ആയെന്ന് ആരോഗ്യ മന്ത്രലയം അറിയിച്ചു.

137 കൊവിഡ് മരണമാണ് വെള്ളിയാഴ്ച രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 3,720 ആയി. മഹാരാഷ്ട്രയില്‍ത്തന്നെയാണ് ഏറ്റവുമധികം രോഗികളുള്ളത്. 44,582 പേര്‍ക്കാണ് സംസ്ഥാനത്ത് ഇടുവരെ രോഗം സ്ഥിരീകരിച്ചത്. 1,517 പേര്‍ മരിച്ചു.

രോഗികളുടെ എണ്ണത്തില്‍ രണ്ടാമതുളള തമിഴ്‌നാട്ടില്‍ 14,753 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 92 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 

അതേസമയം, ലോക്ഡൗണ്‍ രണ്ടുമാസത്തിലേക്ക് എത്തുമ്പോള്‍ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസമായി രോഗികളുടെ എണ്ണം ക്രമാതീതമായി. തുടർച്ചയായ രണ്ടാം ദിവസമാണ് 6000 ലേറെ കേസുകളുണ്ടാകുന്നത്. രാജ്യത്തെ 80 ശതമാനം കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് മഹാരാഷ്ട്ര, ഗുജറാത്ത്‌, മധ്യപ്രദേശ്, ബംഗാൾ, ഡൽഹി സംസ്ഥാനങ്ങളിൽ നിന്നാണ്.  
Top