News Desk

2021-03-04 12:25:21 pm IST
ദോഹ: ഖത്തറില്‍ കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി കടുപ്പിച്ച് ആഭ്യന്തര മന്ത്രാലയം. പുതുതായി 450 ലംഘനങ്ങള്‍ കൂടിയാണ് മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തത്. 

പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിന് 423 പേര്‍ക്കെതിരെയാണ് കേസെടുത്തത്. 21 പേര്‍ക്കെതിരെ വാഹനങ്ങളില്‍ പരിധി ലംഘിച്ചതിന് പിടികൂടിയതായും അധികൃതര്‍ അറിയിച്ചു. ഇഹ്തിറാസ് ആപ്പ്‌ളിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് ആറു പേര്‍ക്കെതിരെയാണ് മന്ത്രാലയം കേസെടുത്തത്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top