മസ്കത്ത്: ഒമാനില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന സര്‍വീസുകള്‍ വര്‍ധിപ്പിച്ചത് പ്രവാസികള്‍ക്ക് ആശ്വാസമാവുന്നു. ഇതനുസരിച്ച് സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലേക്കും സര്‍വീസുകളുണ്ട്. കൂടുതല്‍ യാത്രക്കാരുള്ള വേനല്‍ സീസണില്‍ ഒമാന്‍ എയര്‍ അടക്കമുള്ള വിമാനകമ്പനികള്‍ അധിക സര്‍വീസാണ് നടത്തുന്നത്.
സലാം എയര്‍, ഗോ എയര്‍, ഇന്‍ഡിഗോ എന്നീ വിമാന കമ്പനികള്‍ കേരളത്തിലേക്ക് കൂടുതല്‍ സര്‍വിസുകള്‍ നടത്തുന്നത് വലിയ ആശ്വാസമായിരിക്കുകയാണ്. ഇതോടെ ടിക്കറ്റ് നിരക്കുകളും കുറഞ്ഞു.
എന്നാല്‍ ജൂലൈയിലെ ബലി പെരുന്നാള്‍ സീസണ് ലക്ഷ്യമിട്ട് ചില വിമാന കമ്പനികള്‍ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. ടിക്കറ്റ് നിരക്കുകള്‍ കാര്യമായി കൂടാത്തതിനാല്‍ യാത്രക്കാരും വര്‍ധിച്ചിട്ടുണ്ട്.
കേരളത്തിലേക്കുള്ള സര്‍വീസുകളില്‍ കുറഞ്ഞ നിരക്ക് ഈടാക്കുന്നത് സലാം എയറിന്റെ സലാല, കോഴിക്കോട് സര്‍വീസിലാണ്. എയര്‍ ഇന്ത്യ എക്പ്രസ് കോഴിക്കോട്ടേക്കും കുറഞ്ഞ നിരക്കാണ് ഈടാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോടേക്ക് 55 റിയാലിനു വരെ ടിക്കറ്റുകള്‍ ലഭിച്ചിരുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക