News Desk

2021-03-06 10:50:57 pm IST
ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ രാജ്യത്ത് എത്തിക്കുന്നതിന് ആരംഭിച്ച വന്ദേഭാരത് മിഷന്റെ പുതിയ ഷെഡ്യൂളില്‍ ഭൂരിഭാഗം വിമാനങ്ങളും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് ഒന്ന് മുതല്‍ 28 വരെയുള്ള ഷെഡ്യൂളില്‍ ആകെ 1,350 വിമാനങ്ങളാണുള്ളത്. ഇതില്‍ 920 വിമാനങ്ങളും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. ഇത് ദൗത്യത്തിന്റെ 68 ശതമാനം വരുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം മെയില്‍ ആരംഭിച്ച് വന്ദേഭാരത് ദൗത്യത്തിലൂടെ 6.15 ദശലക്ഷം പേര്‍ ഇന്ത്യയിലെത്തിയതായി അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ വിമാനങ്ങള്‍, വിദേശ വിമാനങ്ങള്‍, ചാര്‍ട്ടേഡ് വിമാനങ്ങള്‍, നേവി കപ്പലുകള്‍, കര അതിര്‍ത്തിവഴിയുള്ള ക്രോസിങ് തുടങ്ങിയവ വഴിയാണ് ഇത്രയും പേര്‍ എത്തിയതെന്ന് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. അഞ്ച് ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ 27 രാജ്യങ്ങളുമായി ഇന്ത്യ എയര്‍ ബബിള്‍ കരാറും ഉണ്ടാക്കിയിട്ടുണ്ട്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top