News Desk

2021-04-12 03:35:32 pm IST
ന്യൂഡല്‍ഹി: റഷ്യ വികസിപ്പിച്ച കൊവിഡ് വാക്സിന്‍ ആയ സ്പുട്‌നിക് 5 ന്റെ അടിയന്തര ഉപയോഗത്തിന് ഇന്ത്യ അനുമതി നല്‍കി. വിദഗ്ധ സമിതിയുടേതാണ് തീരുമാനം. ഡോ. റെഡ്ഡീസ് ആണ് സ്പുട്നിക് ഇന്ത്യയില്‍ നിര്‍മ്മിക്കുക.

ഇന്നു ചേര്‍ന്ന സബ്ജക്ട് എക്സ്പര്‍ട്ട് കമ്മിറ്റിയാണ് സ്പുട്നിക് 5 വാക്സിന് അംഗീകാരം നല്‍കിയത്. രാജ്യത്ത് ഉപയോഗത്തിന് അനുമതി ലഭിക്കുന്ന മൂന്നാമത്തെ കൊവിഡ് വാക്സിന്‍ ആണിത്.

ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ആസ്ട്രാസെനക്കയുമായി ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ എന്നിവയാണ് നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്ന വാക്സിനുകള്‍.
 
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top