Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
കാശ്മീർ വിഷയത്തിന്റെ അടിസ്ഥാനത്തിൽ ബിബിസി, അൽ ജസീറ ചാനലുകൾ നൽകിയ പ്രതിഷേധ ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച തെളിവുകളുണ്ടോയെന്ന് കേന്ദ്രസർക്കാർ ചോദിച്ചതായി റിപ്പോർട്ട്. ആധികാരികമല്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങൾ നൽകരുതെന്ന് ചില ഉദ്യോഗസ്ഥർ പറഞ്ഞതായി അൽ ജസീറ സ്ഥിരീകരിച്ചു.

ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുമായി കശ്മീരിൽ വെള്ളിയാഴ്ച ഒട്ടേറെ പേർ പ്രകടനം നടത്തുന്ന ദൃശ്യങ്ങൾ ആദ്യം അൽ ജസീറയാണു പുറത്തു വിട്ടത്. പിന്നീട് ബിബിസിയും നൽകി. ചില വിദേശ വാർത്താ ഏജൻസികളും ഇതു നൽകി.എന്നാൽ ചില പ്രതിഷേധങ്ങൾ മാത്രമാണുണ്ടായതെന്നും 20–25 ആളുകളിൽ കൂടുതൽ ഈ പ്രകടനങ്ങളിൽ പങ്കെടുത്തില്ലെന്നും കശ്മീരിലെ സൈനിക അധികൃതർ പ്രസ്താവിച്ചു. കശ്മീരിൽ നിന്നു തെറ്റായതൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സംഭവിക്കുന്നതു കൃത്യമായി നൽകുമെന്നും ബിബിസി അറിയിച്ചു. 
Top