News Desk

2021-03-26 02:42:46 pm IST
ന്യൂഡല്‍ഹി: ആശങ്ക ഉയര്‍ത്തി രാജ്യത്തെ കൊവിഡ്  രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. പ്രതിദിന കൊവിഡ് കണക്ക് അരലക്ഷം കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,118 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച്  257 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. കൃത്യമായ മുന്‍കരുതല്‍ ഇല്ലെങ്കില്‍ രോഗവ്യാപനം തടയാനാവില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ഒക്ടോബര്‍ മാസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,18,46,652 ആയി. മരണ സംഖ്യ 1,60,949 ആയി ഉയര്‍ന്നു.  അതേസമയം വ്യാഴാഴ്ച മാത്രം 32,987 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് ആകെ 1,12,64,637 പേരാണ് രോഗമുക്തരായത്. 

മഹാരാഷ്ട്രയിലെ  സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35992 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.  പഞ്ചാബ്, കര്‍ണാടക, ഛത്തീസ്ഗഢ്, കേരളം എന്നിവിടങ്ങളിലും രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. നിയമസഭ തെരഞ്ഞെടുപ്പ്, ഹോളി ആഘോഷം, കുംഭ മേള തുടങ്ങി ആളുകള്‍ പുറത്തിറങ്ങുന്ന പരിപാടികള്‍ രോഗവ്യാപനം ശക്തമാക്കുമെന്ന ആശങ്കയിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 


Top