News Desk

2021-04-30 02:46:27 pm IST

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാന വിലക്ക് വീണ്ടും നീട്ടി വ്യോമയാന മന്ത്രാലയം. മെയ് 31 വരെയാണ് വിലക്കുണ്ടാവുക. രാജ്യത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് നടപടി. കാര്‍ഗോ വിമാനങ്ങള്‍ക്കും ഡി.ജി.സി.എ അനുമതി നല്‍കുന്ന പ്രത്യേക വിമാനങ്ങള്‍ക്കും വിലക്ക് ബാധകമാവില്ല.

28 രാജ്യങ്ങളുമായി ഇന്ത്യക്ക് എയര്‍ ബബിള്‍ കരാറുണ്ട്. ഈ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസപ്പെടില്ല. അതേസമയം, ഇന്ത്യയില്‍ കൊവിഡ് രണ്ടാം വ്യാപനമുണ്ടായതോടെ പല രാജ്യങ്ങളും ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top