ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും വലിയ കൊവിഡ് വാക്സിനേഷന് പദ്ധതിയുമായി ഇന്ത്യ. ലോകത്ത് അതിവേഗ വാക്സിനേഷന് നടപ്പാക്കിക്കൊണ്ടിരുന്ന യു.എസിനെ മറികടന്നാണ് ഇന്ത്യയുടെ വാക്സിനേഷന് പദ്ധതി ഒന്നാമതെത്തിയത്.
രാജ്യത്ത് പ്രതിദിനം ശരാശരി 30,93,861 വാക്സീന് ഡോസുകള്‍ നല്‍കുന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതുവരെയുള്ള വാക്സീന് ഡോസുകളുടെ എണ്ണം ബുധനാഴ്ച 8.70 കോടി കവിഞ്ഞു.
ചൊവ്വാഴ്ചയും ബുധനാഴ്ച രാവിലെയുമായി 33 ലക്ഷത്തിലധികം ഡോസുകളാണു നല്‍കിയത്. രാജ്യത്ത് ദിനംപ്രതി പുതിയ രോഗബാധിതരുണ്ടാകുന്നതിന്റെ പശ്ചാത്തലത്തിലാണ് വാക്സിനേഷന് വേഗത്തിലാക്കുന്നത്.
അതേസമയം, ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിരോധ കുത്തിവെയ്പ്പ് പദ്ധതിയാണ് ഇന്ത്യ സംഘടിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കണ്ടെത്താന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി അറിയിച്ചു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക