Sports Desk

2021-06-04 05:53:59 pm IST

ദോഹ: ഖത്തര്‍ ലോക കപ്പ് യോഗ്യതാ പ്രതീക്ഷകള്‍ ഏതാണ്ട് അസ്തമിച്ച് ഇന്ത്യന്‍ ദേശീയ ഫുട്ബാള്‍ ടീം. കഴിഞ്ഞ ദിവസം ദോഹയില്‍ നടന്ന ലോക കപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഖത്തര്‍ ടീം തറപറ്റിച്ചത്. 

2019-ല്‍ നടന്ന ദോഹ ആതിഥേയത്വം വഹിച്ച ലോക കപ്പ് യോഗ്യത ആദ്യ പാദ മത്സരത്തില്‍ ഇന്ത്യന്‍ ടീം ഗോള്‍ രഹിത സമനിലയില്‍ ഖത്തറിനെ തളച്ചിരുന്നു. ഖത്തറിന് വേണ്ടി അബ്ദുല്‍ അസീസ് 33-ാം മിനിറ്റില്‍ ഗോള്‍ നേടി. 

പ്രതിരോധനിരയിലെ രാഹുല്‍ ബെഹ്കേക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചതിനാല്‍ 10 പേരുമായാണ് ഇന്ത്യന്‍ ടീം മത്സരം പൂര്‍ത്തിയാക്കിയത്. ഈ തോല്‍വിയോടെ ഇന്ത്യന്‍ ടീം അടുത്ത വര്‍ഷം നടക്കുന്ന ലോക കപ്പ് ഫുട്ബാളില്‍ കളിക്കില്ലെന്ന് ഏതാണ്ടുറപ്പായി. ഏഷ്യന്‍ പാദ യോഗ്യത മത്സരങ്ങളില്‍ കേവലം രണ്ടു പോയിന്റുമായി അഫ്ഗാനിസ്ഥാനും പിറകിലാണ് ടീം ഇന്ത്യ.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top