Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ഇന്ത്യന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി പാക്കിസ്ഥാനുമായി ഒപ്പുവച്ച 50000 തോക്കുകള്‍ക്കുളള കരാറില്‍ നിന്ന് റഷ്യ പിന്‍മാറി. പാക്കിസ്ഥാനുമായി ഇനി  ആയുധ ഇടപാടും നടത്തില്ലെന്ന് ഇന്ത്യക്ക് റഷ്യ ഉറപ്പ് നല്‍കി.

50000 എ.കെ സീരീസിലെ അസോള്‍ട്ട് തോക്കുകള്‍ റഷ്യയില്‍ നിന്ന് വാങ്ങാന്‍ പാക്കിസ്ഥാന്‍ കരാര്‍ ഒപ്പിട്ടിരുന്നു. റഷ്യയില്‍ നിന്ന് പാക്കിസ്ഥാന്‍ വാങ്ങുന്ന തോക്കുകള്‍ ഭീകരര്‍ക്ക് ലഭിക്കാനുള്ള സാദ്ധ്യത ഇന്ത്യ മുന്നില്‍ക്കണ്ടിരുന്നു. ഇതിനെക്കുറിച്ച് റഷ്യയെ ആശങ്ക അറിയിക്കുകയും കരാറില്‍ നിന്ന് പിന്‍മാറാന്‍ ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തു.

എ.കെ. 47 ന്റെ ചൈനീസ് മോഡലായ എ.കെ. 56 ആണ് ഇന്ത്യ ഉപയോഗിക്കുന്നത്. ഇവയ്ക്ക് സമാനമായ തോക്കുകള്‍ പാക് ഭീകരരില്‍ നിന്ന് ഇന്ത്യന്‍ സൈന്യം പിടികൂടിയിരുന്നു. ഈ സാഹചര്യത്തിലാണ് റഷ്യന്‍ ഭരണകൂടത്തിനുമേല്‍ ഇന്ത്യ കരാറില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തിയത്.

Top