News Desk

2021-04-29 11:33:16 am IST

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,79,257 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,83,76,524 ആയി. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 3645 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 2,04,832 ആയി. നിലവില്‍ 30,84,814 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 1,50,86,878 പേരാണ് രോഗമുക്തി നേടിയിട്ടുള്ളത്. 15,00,20,648 പേരാണ് ഇതുവരെ കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചിട്ടുള്ളത്.  

രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മൂന്നുലക്ഷം കവിയാന്‍ തുടങ്ങിയിട്ട് ഒരാഴ്ചയിലധികമായി. ഏപ്രില്‍ 15 മുതല്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം രണ്ടു ലക്ഷത്തില്‍ അധികമായിരുന്നു. മെഡിക്കല്‍ ഓക്സിജന്‍, ആശുപത്രിക്കിടക്കകള്‍, അവശ്യ മരുന്നുകള്‍ തുടങ്ങിയവയുടെ ദൗര്‍ലഭ്യം കൊവിഡ് പ്രതിരോധത്തില്‍ വന്‍വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top