News Desk

2021-04-15 12:50:16 pm IST

ന്യൂഡല്‍ഹി: കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് അതിരൂക്ഷം. 24 മണിക്കൂറിനിടെ 2,00,739 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 1038 മരണവും സ്ഥിരീകരിച്ചു. 93,528 പേര്‍ രോഗമുക്തി നേടി. 

രാജ്യത്ത് കൊവിഡ് കേസുകള്‍ 10 ദിവസത്തിനിടെ ഇരട്ടിയിലധികമായിരിക്കുകയാണ്. ചികിത്സയില്‍ തുടരുന്നവരുടെ എണ്ണം 14,71,877 ആയി. ലോകത്ത് അമേരിക്കയില്‍ മാത്രമാണ് ഒറ്റ ദിവസം രണ്ട് ലക്ഷത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 

ഇന്ത്യയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1,40,74,564 ആയി ഉയര്‍ന്നു. രോഗമുക്തരായത് 1,24,29,564 പേരാണ്. രാജ്യത്ത് ഇപ്പോഴും 14,71,877 സജീവ കേസുകളുണ്ട്. ഇതുവരെ രാജ്യത്ത് കൊവിഡ് പിടിപെട്ട് മരിച്ചത് 1,73,123 പേരാണ്. ഇതുവരെ 11 കോടിയിലേറെ പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്.

മഹാരാഷ്ട്രക്ക് പിന്നാലെ ഉത്തര്‍പ്രദേശിലും കൊവിഡ് പിടിവിട്ട് കുതിക്കുകയാണ്. 20,510 പുതിയ കേസുകളാണ് യു.പിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 58,952 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top