റിയാദ്: ഇന്ത്യന്‍ കമ്പനിയായ സെറം ഇന്‍സിറ്റിറ്റിയൂട്ട് നിര്‍മിച്ച ഓക്സ്ഫഡ്- അസ്ട്രാസെനക്കയുടെ കൊവിഡ് വാക്സിന്റെ 30 ലക്ഷം ഡോസ് സൗദി അറേബ്യയില്‍ എത്തിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു.
വൈകാതെ 70 ലക്ഷം ഡോസുകള്‍ കൂടി എത്തും. ഓക്സ്ഫഡ് സര്‍വകലാശാലയും മരുന്ന് കമ്പനിയായ അസ്ട്രാസെനക്കയും ചേര്‍ന്ന് വികസിപ്പിച്ച് ഇന്ത്യയിലെ സിറം ഇന്‍സിറ്റിറ്റിയൂട്ടില്‍ ഉത്പ്പാദിപ്പിക്കുന്ന കൊവിഷീല്‍ഡ് വാക്സിനാണിത്.
അസ്ട്രാസെനക്ക വാക്സിന് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി അനുമതി നല്‍കിയിട്ടുണ്ടെന്നും സൗദിയില്‍ ഉടന്‍ ഉപയോഗിച്ച് തുടങ്ങുമെന്നും സൗദി ആരോഗ്യമന്ത്രാലയം വക്താവ് ഡോ. അബ്ദു അല്‍ആലി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ALSO WATCH