News Desk

2021-04-22 09:13:27 pm IST
ദോഹ: ഇന്ത്യന്‍ നാവിക സേനയുടെ ഐ.എന്‍.എസ് തര്‍ക്കഷ് സുരക്ഷാ കപ്പല്‍ ദോഹ ഹമദ് തുറമുഖത്ത് പ്രവേശിച്ചു. നിലവില്‍ അറേബ്യന്‍ ഗള്‍ഫ് മേഖലയിലെ വാണിജ്യ ഉദ്യമങ്ങള്‍ക്ക് സുരക്ഷ നല്‍കുന്നതിന്റെ ഭാഗമായുള്ള ഇന്ത്യന്‍ നാവിക സേനയുടെ ഓപ്പറേഷന്‍ സങ്കല്‍പ്പിന്റെ ഭാഗമായാണ് ഐ.എന്‍.എസ് തര്‍ക്കഷ് ദോഹയിലെത്തിയിരിക്കുന്നത്.

തര്‍ക്കഷിന്റെ  ദോഹയിലേക്കുള്ള വരവ് ഇന്ത്യ-ഖത്തര്‍ ഉഭയകക്ഷി ബന്ധത്തിന്റെ ശക്തമായ ബന്ധത്തെയാണ് ചൂണ്ടികാട്ടുന്നതെന്ന് ദോഹയിലെ ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ കുറിച്ചു. ഇതുമായി ബന്ധപ്പെട്ട ഒരു ചിത്രവും അധികൃതര്‍ ട്വിറ്ററില്‍ പങ്കു വച്ചിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top