Breaking News
ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ ഒമ്പത് കാറുകൾ കൂട്ടിയിടിച്ചു | ഖത്തറിൽ പൊതുമരാമത്ത് വകുപ്പ് പുതിയ അണ്ടർ പാസ് തുറന്നു | ചൈനയിലേക്ക് സൗജന്യ മരുന്നുകളുമായി ഖത്തറിന്റെ എട്ട് വിമാനങ്ങൾ കൂടി പുറപ്പെടും | കേരളാ പോലീസിന്റെ 25 റൈഫിളുകൾ കാണാതായെന്ന വാർത്ത വ്യാജമെന്ന് | ഖത്തറിൽ ഹൈഡ്രോപോണിക് രീതിയിലുള്ള തക്കാളി കൃഷി വിജയത്തിലേക്ക് | കത്താറ പൈതൃക കേന്ദ്രത്തിന്റെ പ്രഥമ അൽ വാസ്മി ഗാർഡൻ ഫെസ്റ്റിവൽ നാളെ ആരംഭിക്കും | കൊറോണ വൈറസ് ചൈനയുടെ ജൈവായുധമാണെന്ന സംശയമുയര്‍ത്തി മനീഷ് തിവാരി; 'The Eyes of Darkness' എന്ന പുസ്തകത്തിലെ ചില ഭാഗങ്ങള്‍ ട്വീറ്റ് ചെയ്തു | കൊറോണ മാംസാഹാരികളെ ശിക്ഷിക്കാനെത്തിയ അവതാരമാണെന്ന് ഹിന്ദു മഹാസഭ | സ്ത്രീകളെ ഉപയോഗിച്ച് ഫോണ്‍ കെണി; ഇസ്രായേല്‍ സൈനികരുടെ മൊബൈല്‍ ഫോണുകള്‍ കൂട്ടത്തോടെ ഹാക്ക് ചെയ്തു | ഊർജ കാര്യക്ഷമത പ്രോത്സാഹിപ്പിക്കാൻ തർഷീദ് മത്സരങ്ങൾ നടത്തുന്നു |
2019-08-28 12:43:27pm IST
ന്യൂഡല്‍ഹി: ഇന്ത്യയിൽ പഠിക്കുന്ന പ്രവാസി ഇന്ത്യക്കാരുടെ മക്കള്‍ക്ക് വിദേശകാര്യമന്ത്രാലയം സ്‌കോളര്‍ഷിപ്പ് നൽകുന്നു. ഒരു വര്‍ഷം അര്‍ഹരായ 150 വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. രക്ഷിതാക്കളുടെ മാസ വരുമാനം 4000 ഡോളറില്‍ കവിയാന്‍ പാടില്ല.

സ്‌കോളര്‍ഷിപ്പ് പദ്ധതിപ്രകാരം വിദ്യാഭ്യാസ ചെലവിന്റെ 75 ശതമാനം സര്‍ക്കാര്‍ വഹിക്കും. പരമാവധി 4000 ഡോളര്‍വരെയാണ് ലഭിക്കുക.
എന്‍ഐടി, ഐഐടി, പ്ലാനിങ് ആന്റ് ആര്‍കിടെക്ചര്‍, നാക് അക്രഡിറ്റേഷനും യുജിസി അംഗീകാരവും ഉള്ള എ ഗ്രേഡ് സ്ഥാപനങ്ങള്‍, ഇന്ത്യയിലെ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റികള്‍, ഡിഎഎസ്എ സ്‌കീമിനു കീഴിലുള്ള മറ്റു സ്ഥാപനങ്ങള്‍ എന്നിവയാണ് സ്‌കോളര്‍ഷിപ്പ് പരിധിയില്‍ വരുന്നത്. ദോഹ ഇന്ത്യൻ എംബസി

ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കു മാത്രമേ സ്‌കോളര്‍ഷിപ്പിന് വേണ്ടി അപേക്ഷിക്കാനാവൂ. വിശദ വിവരങ്ങള്‍ക്ക് www.spdcindia.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.  വെബ്സൈറ്റ് സന്ദർശിക്കുക
Top