News Desk

2021-05-10 06:59:39 pm IST
ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധി മൂലം വളരെയധികം പ്രശ്‌നങ്ങള്‍ നേരിടുന്ന ഇന്ത്യന്‍ സമൂഹത്തിന് 1350 ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചു നല്‍കിയ ഖത്തര്‍ എയര്‍വെയ്സിന് നന്ദി അറിയിക്കുന്നതായി ഇന്ത്യന്‍ സര്‍ക്കാര്‍. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ച്ചിയാണ് ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചത്. 

കൊവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ രൂക്ഷമാവാന്‍ തുടങ്ങിയത് മുതല്‍ ഇന്ത്യയിലേക്കുള്ള കൊവിഡ് സേവന സാമഗ്രികളുടെ ഗതാഗതം സൗജന്യമായി തുടരുമെന്ന് ഖത്തര്‍ എയര്‍വെയ്സ് അറിയിച്ചിരുന്നു. ബ്രിട്ടീഷ് ഓക്‌സിജന്‍ കമ്പനിയുടെ 5000 ഓക്‌സിജന്‍ സിലണ്ടറുകളാണ് ഇന്ത്യയില്‍ എത്തിക്കാന്‍ ഖത്തര്‍ എയര്‍വെയ്സ് കരാറായിരിക്കുന്നത്.  

200 വെന്റിലേറ്ററുകളും 495 ഓക്‌സിജന്‍ കോണ്‍സെന്ററേറ്ററുകളും ബ്രിട്ടന്‍ ഇന്ത്യക്കായി എത്തിച്ചു നല്‍കുന്നുണ്ട്. ഉത്തര അയര്‍ലന്‍ഡ് വഴിയാണ് ഖത്തര്‍ എയര്‍വെയ്സ് ബ്രിട്ടീഷ് സഹായങ്ങള്‍ ഇന്ത്യയിലെത്തിക്കുന്നത്.  



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top