News Desk

2021-04-11 05:28:57 pm IST
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ പുതുതായി അഞ്ച് വാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിന് ഇന്ത്യ അനുമതി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

റഷ്യന്‍ വാക്‌സിനായ സ്പുട്‌നിക്കിനും അനുമതി നല്‍കിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. വാക്‌സിന്‍ ക്ഷാമം കണക്കിലെടുത്താണ് തീരുമാനം. പത്തു ദിവസത്തിനകം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്ത് നിലവില്‍ കോവിഷീല്‍ഡും കോവാക്‌സിനും ആണ് നിര്‍മ്മിക്കുന്നത്. എന്നാല്‍ ഒകോട്ബറില്‍ അഞ്ച് വാക്‌സീനുകളെ കൂടി പ്രതീക്ഷിക്കാം.

സ്പുട്‌നിക് 5, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്‍, നൊവവാക്‌സ് വാക്‌സിന്‍, സൈഡസ് കാഡില, ഇന്‍ട്രാ നേസല്‍ എന്നീ വാക്‌സിനുകള്‍ക്കും അനുമതി നല്‍കിയേക്കും. 

കൊവിഡ് വാക്‌സിന് അടിയന്തര അനുമതി നല്‍കുമ്പോള്‍ സുരക്ഷയും ഫലപ്രാപ്തിയുമാണ് സര്‍ക്കാരിന്റെ ആദ്യ പരിഗണനയെന്ന് സര്‍ക്കാര്‍ സ്രോതസ്സുകളെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇരുപതോളം വാക്‌സിനുകള്‍ ക്ലിനിക്കല്‍, പ്രീ ക്ലിനിക്കല്‍ ഘട്ടത്തിലാണെന്നും സുപ്ടിനിക് 5ന് ആദ്യഘട്ടത്തില്‍ അംഗീകാരം ലഭിക്കുമെന്നുമാണ് വിവരം.

ഇന്ത്യയിലെ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ. റെഡ്ഢീസ് ലബോറട്ടറിയുമായി കൊകോര്‍ത്താണ് സ്പുട്‌നിക് വാക്‌സീന്‍ നിര്‍മിക്കുന്നത്. 

അതേസമയം, 850 മില്യണ്‍ ഡോസ് വാക്‌സിനുകള്‍ കൂടി നിര്‍മിക്കുന്നതോടെ രാജ്യത്തെ കൊവിഡ് പോരാട്ടത്തില്‍ നിര്‍ണായക പങ്കുവഹിക്കുമെന്നാണ് വിവരം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top