News Desk

2021-04-29 09:10:25 pm IST
ദുബൈ: ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്കുള്ള പ്രവേശന വിലക്ക് നീട്ടിയതായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. മെയ് 14 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഇന്ത്യ വഴി യാത്ര ചെയ്ത ട്രാന്‍സിറ്റ് യാത്രക്കാരെയും യു.എ.ഇയിലേക്കുള്ള വിമാനത്തില്‍ പ്രവേശിപ്പിക്കില്ലെന്നും അറിയിപ്പില്‍ പറയുന്നു. 

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏപ്രില്‍ 24 മുതലാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത്. പത്ത് ദിവസത്തേക്കായിരുന്നു നിരോധനം ഏര്‍പ്പെടുത്തിയത്. അതാണ് ഇപ്പോള്‍ വീണ്ടും നീട്ടിയിരിക്കുന്നത്. എന്നാല്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ  കാര്‍ഗോ വിമാനങ്ങള്‍ക്ക് ഇത് ബാധകമല്ലെന്നും അറിയിച്ചിട്ടുണ്ട്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top