News Desk

2021-02-09 01:05:47 pm IST
വാഷിംഗ്ടണ്‍: ഇന്ത്യയുമായുള്ള അമേരിക്കന്‍ ബന്ധത്തില്‍ നിലപാട് വ്യക്തമാക്കി പ്രസിഡന്റ് ജോ ബൈഡന്‍. ഇരു രാജ്യവും തമ്മിലുള്ള സൗഹൃദം കൂടുതല്‍ സുദൃഢമാക്കാന്‍ ഉദ്ദേശിക്കുന്നതായി ബൈഡന്‍ അറിയിച്ചു. 

അമേരിക്കയുടെ പ്രസിഡന്റായി അധികാരമേറ്റ ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ബൈഡന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇരുവരും തമ്മിലുള്ള സംഭാഷണത്തില്‍ കാലാവസ്ഥ വ്യതിയാനവും ജനാധിപത്യ മൂല്യങ്ങളും ചര്‍ച്ചാ വിഷയമായി.

കൊവിഡ് മഹാമാരിക്കെതിരെയുള്ള യോജിച്ചുള്ള പോരാട്ടത്തിന് ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും രാഷ്ട്ര നേതാക്കള്‍ പറഞ്ഞു. ലോകത്താകമാനമുള്ള ജനാധിപത്യ സ്ഥാപനങ്ങള്‍ക്കും മൂല്യങ്ങള്‍ക്കുമായി തങ്ങള്‍ നിലകൊള്ളുമെന്ന് ബൈഡന്‍ സംഭാഷണത്തില്‍ പറഞ്ഞു.

ഇന്ത്യന്‍ ഗവണ്‍മെന്റ് കര്‍ഷക പ്രക്ഷോഭത്തെ കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിച്ചു കൊണ്ട് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് പ്രസ്താവന ഇറക്കിയതിന് പിന്നാലെയാണ്  ജനാധിപത്യ മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള ബൈഡന്റെ സംഭാഷണം.

ബൈഡന്‍ അധികാരത്തിലേറിയതിനു ശേഷമുള്ള ഇരുവരുടെയും ആദ്യത്തെ സംഭാഷണമാണെങ്കിലും ഇത് വരെ മൂന്നോളം ഉയര്‍ന്ന ഉദ്യോഗസ്ഥ തല ചര്‍ച്ചകള്‍ ഇരു രാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ മൂന്നാഴ്ചകളായി നടന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ബൈഡന്റെ വിജയം ഏതാണ്ട് ഉറപ്പായ സമയത്ത് ഇരുവരും തമ്മില്‍ സംസാരിച്ചിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

 
Top