News Desk

2021-03-26 12:52:25 pm IST
റിയാദ്: ജിദ്ദയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ പുറപ്പെടേണ്ടിയിരുന്ന സൗദി എയര്‍ ലൈന്‍സിന്റെ കൊച്ചി വിമാനത്തിന് ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അനുമതി നിഷേധിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 12.20 ന് പുറപ്പെടേണ്ട ചാര്‍ട്ടേഡ് വിമാനമാണ് അവസാന നിമിഷം മുടങ്ങിയത്. 

ജിദ്ദ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പല യാത്രക്കാരും വിവരമറിയുന്നത്. ജോലി നഷ്ടപ്പെട്ടു നാട്ടിലേക്ക് മടങ്ങുന്നവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ഇതോടെ കുഴപ്പത്തിലായി. കുട്ടികള്‍ ഉള്‍പ്പെടെ ഓരോരുത്തര്‍ക്കും അയ്യായിരത്തിലധികം രൂപ ചെലവാക്കി എടുത്ത പി.സി.ആര്‍ കൊവിഡ് പരിശോധന നെഗറ്റീവ് റിപ്പോര്‍ട്ടും ഇതോടെ ഉപോയോഗിക്കാന്‍ പറ്റാതെയായി.

യാതൊരു മുന്നറിയിപ്പുമില്ലാതെ ഡി.ജി.സി.എയുടെ ഭാഗത്ത് നിന്നും വിമാനത്തിനുള്ള അനുമതി നിഷേധിച്ചത്. ഇതേ തുടര്‍ന്ന് കടുത്ത പ്രതിഷേധത്തിലാണ് യാത്രക്കാര്‍. കൃത്യമായ കാരണം അറിയിക്കാതെയാണ് വിമാനത്തിന് ഡി.ജി.സി.എ അനുമതി നിഷേധിച്ചത് ദുരൂഹമാണെന്ന് യാത്രക്കാര്‍ ആരോപിച്ചു. വരും ദിവസങ്ങളിലും നിരവധി യാത്രക്കാര്‍ സൗദിയിലെ റിയാദ്, ദമ്മാം, ജിദ്ദ വിമാനത്താവളങ്ങളില്‍ നിന്നുള്ള വിവിധ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് പോവാനിരിക്കെ ഡി.ജി.സി.എ ഇത്തരമൊരു തീരുമാനമെടുത്തത്. ഡി.ജി.സി.എയുടെ തീരുമാനത്തില്‍  പ്രവാസികള്‍ ആശങ്കാകുലരാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 

Top