News Desk

2021-03-24 11:27:00 am IST
കുവൈത്ത് സിറ്റി:  വഫ്രയില്‍ ബൈക്ക് കാറില്‍ ഇടിച്ച് ഇന്ത്യന്‍ ബൈക്ക് യാത്രികന്‍ മരിച്ചു. 30 വയസ്സുകാരനായ യാത്രികനാണ് മരിച്ചത്. 

അപകടത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും അമിതമായി രക്തസ്രാവം ഉണ്ടാവുകയും ചെയ്ത ഇയാളെ രക്ഷപ്പെടുത്താന്‍ പാരാമെഡിക്കല്‍ ജീവനക്കാര്‍ ശ്രമിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ഫോറന്‍സിക് മെഡിക്കല്‍ പരിശോധനയ്ക്കായി ഇയാളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസും സിവില്‍ ഡിഫന്‍സ് സംഘങ്ങളും അപകട സ്ഥലത്തെത്തിയിരുന്നു. പരിക്കുകളൊന്നുമില്ലാതെ കാര്‍ ഡ്രൈവര്‍ രക്ഷപ്പെട്ടു.

Top