2019-09-08 05:39:47pm IST

ഖത്തറിനെതിരെയുള്ള ലോക കപ്പ് യോഗ്യത മത്സരം ശരിയായ അഗ്നി പരീക്ഷയെന്ന് ഇന്ത്യൻ ഫുട്ബാൾ കോച്ച് ഐഗേർ സ്റ്റീമക് ചൂണ്ടിക്കാട്ടി. ഖത്തറിനെതിരെ മറ്റന്നാൾ ദോഹയിൽ വച്ചാണ് ഇന്ത്യൻ ടീം യോഗ്യത ലക്ഷ്യമാക്കി കളിക്കാനിറങ്ങുന്നത്.

ഏഷ്യൻ ചാമ്പ്യന്മാർ എന്ന നിലയിൽ ഖത്തർ വളരെയധികം ഉയർത്തിലാണെന്നും എന്നാൽ മികച്ച കളി കാഴ്ചവച്ചാൽ ജയം അകലെയാകില്ലെന്നും അദ്ദേഹം പറഞ്ഞു. അതെ സമയം ഒമാനെതിരായുള്ള മത്സരത്തിൽ പരാജയപ്പെട്ട ടീമിൽ നാലോ അഞ്ചോ മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം വാർത്താലേഖകരോട് ചൂണ്ടിക്കാട്ടി. 


Top