News Desk

2021-05-12 12:12:46 pm IST

ജനീവ: കൊവിഡിന്റെ ഇന്ത്യന്‍ വകഭേദമായ B.1.617-ന്റെ സാന്നിധ്യം 44 രാജ്യങ്ങളില്‍ കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന. വിവിധ രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച 4500 സാമ്പിളുകളില്‍ B.1.617-ന്റെ സാന്നിധ്യം കണ്ടെത്തി. 

ലോകാരോഗ്യ സംഘടനയുടെ ആറ് മേഖലകളിലും ജനിതക വകഭേദം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ഇന്ത്യക്ക് പുറത്ത് ബ്രിട്ടനിലാണ് B.1.617 വകഭേദം കൂടുതല്‍ കണ്ടെത്തിയതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 

കൂടാതെ ബ്രിട്ടന്‍, ബ്രസീല്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച വകഭേദവും ചില രാജ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

അതിവേഗത്തില്‍ പടരുന്നതാണ് കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം. രോഗികള്‍ പെട്ടെന്ന് അതീവ ഗുരുതരാവസ്ഥയിലേക്ക് പോകുന്നതും ഇന്ത്യന്‍ വകഭേദത്തിന്റെ പ്രത്യേകതയാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top