News Desk

2020-02-09 05:29:33 pm IST
ഒമാൻ: ഒമാനിൽ താമസിച്ചു വരുന്ന ഇന്ത്യക്കാർക്ക് തങ്ങളുടെ പ്രശ്‌നങ്ങളും പരാതികളും അധികാരികളെ കണ്ട്  അറിയിക്കുവാനും  അതിനുള്ള പരിഹാരമാർഗങ്ങൾ കണ്ടെത്താനുമായി മസ്ക്റ്റിലെ  ഇന്ത്യൻ എംബസ്സി ഓപ്പൺ ഹൗസ് തുറന്നു. എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച നടത്തി വരുന്ന "ഓപ്പൺ ഹൗസ്" ഈ മാസം ഫെബ്രുവരി 21 ന് നടക്കും.

മസ്കറ്റ്  ഇന്ത്യൻ എംബസ്സിയിൽ ആരംഭിക്കുന്ന ഓപ്പൺ ഹൗസിൽ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഉന്നയിക്കുവാൻ സാധിക്കും.

മസ്കറ്റ് ഇന്ത്യൻ എംബസ്സി പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് ഈ കാര്യം അറിയിച്ചത്. 
Top