News Desk

2021-04-05 04:50:57 pm IST
ദോഹ: ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങുന്നവര്‍ക്കുള്ള കൊവിഡ് പി.സി.ആര്‍ പരിശോധന നിര്‍ത്തലാക്കാന്‍ ഇന്ത്യന്‍ എംബസി അടിയന്തിരമായി ഇടപെടണമെന്ന് കെ.എം.സി.സി ഖത്തര്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

ഖത്തറിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ കൊവിഡ് പി.സി.ആര്‍ പരിശോധന കഴിഞ്ഞ ദിവസം നിര്‍ത്തലാക്കിയിരുന്നു. ഇത് സാധാരണക്കാരായ നിരവധി പ്രവാസികള്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. 

ഈ സാഹചര്യത്തിലാണ് എംബസിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് കെ.എം.സി.സി രംഗത്തെത്തിയത്. നിലവില്‍ സ്വകാര്യ മേഖലയില്‍ കുറഞ്ഞത് 400 റിയാല്‍ ആണ് പി.സി.ആര്‍ പരിശോധ നടത്താന്‍ നല്‍കേണ്ട ഫീസ്. ഇത് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറം ആണ്.

അതോടൊപ്പം വാക്സിന്‍ എടുത്തവരെ കൊവിഡ് ടെസ്റ്റില്‍ നിന്ന് ഒഴിവാക്കുന്നതിന് വേണ്ട ഇടപെടല്‍ നടത്തണം. ഇക്കാര്യത്തില്‍ അനാവശ്യ കടുംപിടിത്തം കാണിക്കുന്ന വിമാനക്കമ്പനികളോടും മറ്റു ബന്ധപ്പെട്ട അധികൃതരോടും ഉടനെ ബന്ധപ്പെടും. വേനലവധി അടുത്ത സാഹചര്യത്തില്‍ യാത്രക്കാരുടെ പ്രശ്നപരിഹാരത്തിന് അടിയന്തര ഇടപെടല്‍ വേണമെന്നും കെ.എം.സി.സി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top