News Desk

2021-05-18 01:09:49 pm IST
മസ്‌കത്ത്: തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കത്തോടെ സാമൂഹിക മാധ്യമങ്ങള്‍ വഴി നടക്കുന്ന പ്രചരണങ്ങളില്‍ വീണുപോകരുതെന്ന് പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഒമാനിലെ ഇന്ത്യന്‍ എംബസി. ഇത്തരത്തില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളില്‍ വഞ്ചിതരാകരുതെന്നും അധികൃതര്‍ വ്യക്തമാക്കി. 

ഇതുമായി ബന്ധപ്പെട്ട് എംബസി പുറത്തിറക്കിയിരിക്കുന്ന പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഒമാനിലെ ഇന്ത്യന്‍ സമൂഹത്തെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ യാതൊരു സ്ഥിരീകരണവുമില്ലാത്ത നിരവധി പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടുവെന്നും എംബസി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.  

ഒമാനിലെ ഇന്ത്യന്‍ പ്രവാസി സമൂഹം  രാജ്യത്തെ  എല്ലാ നിയമങ്ങളും പാലിക്കുന്നവരാണ്. ഇരു രാജ്യങ്ങള്‍  തമ്മിലുള്ള സൗഹൃദബന്ധം വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നവരാണെന്നും  എംബസി  വ്യക്തമാക്കിയിട്ടുണ്ട്. എല്ലാവരും  കൊവിഡിനെതിരായ പ്രതിരോധത്തില്‍  ശ്രദ്ധ കേന്ദ്രീകരിക്കാനും ഐക്യത്തോടെ മുന്നോട്ടുപോകാനും എംബസി അഭ്യര്‍ത്ഥിക്കുകയും ചെയ്തു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top