ദുബൈ: ദുബൈയില്‍ കാണാതായ പ്രവാസി ഇന്ത്യക്കാരനെ കണ്ടെത്തിയതായി പൊലീസ്. തമിഴ്നാട്ടുകാരനായ അമൃതലിംഗം സമയമുത്തു ടൂറിസ്റ്റ് വിസയില്‍ ദുബയിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷനാവുകയായിരുന്നു. ഇയാളെ പിന്നീട് ദുബൈയിലെ ആശുപത്രിയില്‍ കണ്ടെത്തുകയായിരുന്നു.
നവംബര്‍ ഒമ്പത് മുതലായിരുന്നു അമൃതലിംഗത്തിനെ കാണാതെയായത്. ജോലി അന്വേഷിച്ചാണ് അദ്ദേഹം ദുബൈയിലെത്തിയത്.നാലു മക്കളുടെ പിതാവാണ് അമൃതലിംഗം. ബന്ധുക്കള്‍ അല്‍ മുറക്കബാത്ത് പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അമൃതലിംഗം ആശുപത്രിയില്‍ ചികില്‍സയില്‍ ഉണ്ടെന്ന് ദുബൈ പൊലിസാണ് വിളിച്ചറിയിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ദുബൈയിലെത്തിയ ഉടനെ അമൃതലിംഗം മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവെന്ന് ബന്ധുവായ കണ്ണന് നാഗൂര്കനി പറഞ്ഞു. അമൃതലിംഗം എങ്ങിനെയാണ് ആശുപത്രിയില്‍ എത്തിയതെന്ന കാര്യം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ