News Desk

2021-05-09 02:51:02 pm IST
ദോഹ: കൊവിഡ് മഹാമാരിക്കെതിരെ പോരാടുന്നതിന് ഇന്ത്യയ്ക്ക് പിന്തുണ നല്‍കിയ ഖത്തറിന്റെ നേതൃത്വത്തെയും ഖത്തര്‍ എയര്‍വെയ്സിനെയും അഭിനന്ദിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ.എസ്.ജയ്ശങ്കര്‍. ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെയും ഇന്ത്യന്‍ നാവികസേനയുടെയും ചില ട്വീറ്റുകള്‍ പങ്കുവെച്ചുകൊണ്ടാണ് ജയ്ശങ്കര്‍ ട്വിറ്ററിലൂടെ അഭിനന്ദനങ്ങള്‍ അറിയിച്ചത്.

'കൊവിഡ് അണുബാധ തടയാന്‍ ഇന്ത്യയെ സഹായിക്കുന്നതിനായി വൈദ്യസഹായങ്ങള്‍ എത്തിച്ചതിന് ഖത്തറിന്റെ നേതൃത്വത്തെയും ഖത്തര്‍ എയര്‍വെയ്സിനെയും  പ്രശംസിക്കുന്നു, വിദേശകാര്യ മന്ത്രി ട്വിറ്ററില്‍ കുറിച്ചു'.

300 ടണ്‍ വൈദ്യസഹായം, വെന്റിലേറ്ററുകള്‍, കോണ്‍സെന്‍ട്രേറ്ററുകള്‍, പി.പി.ഇ കിറ്റുകള്‍ എന്നിവ സൗജന്യമായി വിമാനങ്ങള്‍ വഴി ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് ഖത്തര്‍ എത്തിച്ചിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top